അഭികാമ്യമായ നൂതന സംരംഭങ്ങൾ
വിദേശത്തു നിന്ന് തിരികെയെത്തുന്ന മലയാളികളിൽ ഭൂരിപക്ഷവും ഇതിനോടകം ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തു തുടങ്ങിയിട്ടുണ്ടാവണം. അവരുടെ പുനരധിവാസത്തിനായി സർക്കാർ തലത്തിലും സർക്കാരിതര സംഘടനകൾ വഴിയും വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്യ പ്പെടുന്നുമുണ്ട്. ജോലി നഷ്ടപ്പെട്ടു വരുന്നവർ, ബിസിനസ് ഉപേക്ഷിച്ചു വരുന്നവർ, പ്രൊഫഷണലുകൾ തുടങ്ങി വ്യത്യസ്തങ്ങളായ കഴിവുകളും അഭിരുചിയും അനുഭവസമ്പത്തുമുള്ളവരുടെയുംസാമ്പത്തികമായി പല നിലവാരത്തിലുള്ളവരുടെതുമായ ഒരു ഗണമായിരിക്കുമല്ലോ തിരികെയെത്തുന്നത്.അവരിൽ ഒരു ന്യൂനപക്ഷത്തിന് മാത്രമേപുതിയ ഒരു തൊഴിൽ നമ്മുടെ രാജ്യത്ത് നേടാൻ അവസരമുണ്ടാവൂ എന്നതാണ് യാഥാർത്ഥ്യം. വലിയ മുതൽ മുടക്കില്ലാത്തവയും എന്നാൽ വിജയസാധ്യതയുള്ളവയുമായ സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുകയാണ് അഭികാമ്യം. താരതമ്യേന മോശമല്ലാത്ത വരുമാനം നേടിത്തരുന്ന നിരവധി വ്യവസായ അവസരങ്ങൾ കേരളത്തിന് യോജിച്ചവയായുണ്ട്. അങ്ങെനെയുള്ള ചില സ്റ്റാർട്ടപ്പ് സംരംഭങ്ങളെക്കുറിച്ചുള്ള ചില ചിന്തകൾ പങ്കുവയ്ക്കാം. 1.കാർഷിക അധിഷ്ടിത ഉല്പന്നങ്ങൾ സൂക്ഷിക്കാനുള്ള വെയർ ഹൗസ്:കേരളീയർ കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ സമയമാണല്ലോ. കാർഷിക ഉല്ലന്നങ്ങൾ വർഷത്തിൽ എല്ലാ സീസണിലും ലഭ്യമാക്കാൻ ആവശ്യമായത്ര വെയർ ഹൗസ് സൗകര്യം ഇപ്പോൾ നിലവിലില്ല. സ്വന്തമായി സ്ഥലമുള്ളവർക്ക് കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഇത് നടപ്പാക്കാം. നബാർഡ് സബ്സിഡിയും ലഭ്യമാണ്.2. ഫലവർഗ്ഗ വൃക്ഷങ്ങളുടെ കൃഷി:കൃഷി ലാഭകരമല്ല എന്നതാണല്ലോ നാം എപ്പോഴും കേൾക്കുന്ന പല്ലവി. പരമ്പരാഗത രീതികളിൽ നിന്നു കളം മാറി ചിന്തിക്കാത്തതാണ് ഇതിെൻറെ മൂലകാരണം.പ്ലാവ്, മാവ്, റംബുട്ടാൻ, മാതളനാരകം , വിദേശ ഇനം ഫലവൃക്ഷങ്ങൾ എന്നിവയുടെ കൃഷി വളരെ ലാഭകരമായി ചെയ്യുന്ന ധാരാളം ഫാമുകൾ ഇന്നു കേരളത്തിലുണ്ട്. സ്വന്തമായി ഭൂമിയുള്ളവർക്ക് തീർച്ചയായും ആദായകരമായി നടത്താവുന്ന കൃഷിരീതിയാണിത്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാവുന്നതാണ്.3. ഭക്ഷ്യ സേവനദാതാവ്: മുട്ട, പാലുല്പന്നങ്ങൾ, വീട്ടിൽ പാകം ചെയ്ത ആഹാര സാധനങ്ങൾ , വിവിധയിനം പലഹാരങ്ങൾ എന്നിവ പായ്ക്ക് ചെയ്ത് ഹോം ഡെലിവറി നടത്തുന്നതിനുള്ള ഒരു ഇൻറർനെറ്റ് ആപ്ലിേഷൻ വികസിപ്പിച്ചാൽ ഇതു സാദ്ധ്യമാവും. ഉല്ലന്നത്തിൻ്റെ ഗുണനിലവാരം ഉറപ്പുവരുത്താനായാൽ വിപണിയിൽ ഒരു ബ്രാൻഡായി വളരാനും ഭാവിയിൽ കയറ്റുമതി നടത്തുന്ന കമ്പനിയായി വളരാനും ഒക്കെയുള്ള അനന്ത സാദ്ധ്യതകളുണ്ട്.4. പ്രോപ്പർട്ടി (എസ്റ്റേറ്റ്) മാനേ്മെന്റ് സർവീസ്:സ്വന്തം സ്ഥാവര ജംഗമ വസ്തുക്കൾ നോക്കി നടത്താൻ സമയമില്ലാത്തവരോ, സ്ഥലത്തില്ലാത്തവരോ ആയ ധാരാളം ആളുകൾ കേരളത്തിലുണ്ട്. അവരുടെ വീട് , വസ്തുവകകൾ എന്നിവയുടെ കാലാകാലങ്ങളിെലെ അറ്റകുറ്റപ്പണികൾ, വില്പന , വാടകയ്ക്ക് കൊടുക്കൽ തുടങ്ങിയ സേവനങ്ങൾ നടത്തുന്ന ഒരു ഏജൻസി വളരെ ലാഭകരമായി നടത്താവുന്ന ഒന്നാണ്. എൻജിനിയറിംഗ്, മാർക്കറ്റിങ്, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ തലങ്ങളിൽ പ്രവീണരായ പ്രൊഫഷണലുകൾക്ക് അനായാസം തുടങ്ങാവുന്ന ഒരു സംരംഭം. 5. പ്ലംബർ മാർ, ഇലക്ട്രീഷ്യൻമാർ, എസി മെക്കാനിക്കുകൾ തുടങ്ങിയ വിദഗ്ധ തൊഴിലാളികൾക്ക് അവർ വിദേശത്തു നിന്നു സ്വായത്തമാക്കിയ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഒറ്റയ്ക്കോ കൂട്ടായോ ഇൻ്റർനെറ്റ് പ്ലാറ്റ്ഫോറം ( മൊബൈൽ ആപ്) സേവന സംരംഭങ്ങൾ തുടങ്ങാവുന്നതാണ്. അതോ ടൊപ്പം റീട്ടെയ്ൽ ഷോപ്പ് തുടങ്ങുന്നതും പരിഗണിക്കാവുന്നതാണ്.
ഇതു പോലെ തിരികെയെത്തുന്ന ഡോക്ടർമാർ, നഴ്സുമാർ, അദ്ധ്യാപകർ, ബ്യൂട്ടീഷ്യന്മാർ, ഫാഷൻ ഡിസൈനർമാർ, കലാകാരന്മാർ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർക്കും ഉതകുന്ന ധാരാളം സംരംഭങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ പിൻബല ത്തോടെ തുടങ്ങുന്നതിനുള്ള അവസരങ്ങൾ നിർല്ലോഭം ഉണ്ടെന്നുള്ളതാണ് വാസ്തവം.
മനോരമയും സെഞ്ചൂറിയൻ ഫിൻ ടെക്കും ചേർന്ന് സംരംഭകർക്കായി ഒരു സൗജന്യ വെബിനാർ ഒരുക്കുന്നു. അതിൽ പങ്കെടുക്കുവാനായിതാഴെ കൊടുക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ. ഭാവി സംരംഭകരാകൂ.
സിബി ചാണ്ടി(ലേഖകൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ഡെപ്യൂട്ടി ജനറൽ മാനേജരും സെഞ്ചൂറിയൻ ഫിൻടെക്കിൻെറ സീനിയർ കൺസൾട്ടൻറുമാണ്)