പ്രവാസികളുടെ അനുഭവ സമ്പത്ത് ബിസിനസാക്കി മാറ്റാം

കാലങ്ങളായി വിദേശത്ത് കഴിഞ്ഞിരുന്ന മലയാളികൾ മടങ്ങിയെത്തുന്നത് വലിയൊരു അനുഭവസമ്പത്തുമായിട്ടാണ്. അവരുടെ അറിവും പരിചയവും തൊഴിൽ സംസ്കാരവും ഇനിയുള്ള നാളുകളിൽ കേരളത്തിന്‌ ഒരു മുതൽക്കൂട്ടാവും. ചരക്കുനീക്കം, ശുചിത്വപാലനം, വേസ്റ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഇവരുടെ പ്രാവീണ്യം ഉപകാരപ്പെടും. ചരക്കുകൾ കൈകാര്യം ചെയ്യുന്നതിന് ഫെഡെക്സും ബ്ലൂഡാർട്ടും മാത്രമല്ല, ലോക്കൽ സിറ്റി / ഇന്റർസിറ്റി ചരക്കുനീക്കത്തിനും വളരെയവസരമുണ്ട്. ബാംഗ്ലൂർ / മുംബൈ നഗരങ്ങളിൽ dunzo പോലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഇതെത്തിയിട്ടില്ല. ഇരുചക്രവാഹനവും യാത്ര ചെയ്യാനുള്ള താല്പര്യവും ഉണ്ടെങ്കിൽ ദിവസേന…

Read More