ഓഹരി വിപണിയിയും ഉന്നത വിദ്യാഭ്യാസവും:

  • ഈ പറഞ്ഞിരിക്കുന്ന ഓരോ വിഭാഗങ്ങളും വളരെയേറെ പഠിക്കാനും എത്രയോ ഡോക്ടറേറ്റുകൾ നേടാനും ഉതകുന്നതുമാണ്.
    നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) തന്നെ ഇതിനു അറിവുനേടാനായി വളരെ ലളിതവും ചുരുങ്ങിയ ചിലവിൽ വിവിധതരം ഓൺലൈൻ കോഴ്‌സുകളും പരീക്ഷകളും ഏർപ്പെടുത്തിയിട്ടുണ്ട്
  • ഇന്ത്യയിൽ വിരലിൽ എണ്ണാവുന്ന ശതമാനം മാത്രം ആൾക്കാരെ ഇതുവരെയായിട്ടും ഓഹരി വിപണിയിൽ നിക്ഷേപകരായിട്ടുള്ളൂ.Bank പലിശ കുറഞ്ഞു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അവനവന്റെ സമ്പാദ്യത്തിന്റെ ചെറിയൊരു പങ്കെങ്കിലും നല്ല കമ്പനികളുടെ  ഓഹരികളിൽ  നിക്ഷേപിക്കുന്നത് സ്വന്തം ആസ്തിമൂല്യം ചോരാതിരിക്കാൻ സഹായകാമാവും
  • ഓഹരികളിൽ നിന്നും ഒരു സ്ഥിരവരുമാനം സാധ്യമാണോ? 
    ഏതൊരു ആസ്തിയും ശരിയായി ഉപയോഗിക്കുകയാണെങ്കിൽ അതിൽ നിന്ന് വരുമാനം നേടാവുന്നതാണ്. സ്ഥലത്തിൽ നിന്ന് വാടക, fixed ഡെപ്പോസിറ്റിൽ നിന്ന് പലിശ, പറമ്പിൽ നിന്ന് കൃഷി ആദായം എന്നീ ഉദാഹരണങ്ങൾ നമുക്ക് സുപരിചിതമാണ്. സാധാരണ ഒരു നിക്ഷേപകന് പരിചിതമായിട്ടുള്ള വരുമാന മാർഗം dividend ആണ്. നല്ല കമ്പനികൾ നല്ല ശതമാനം dividend നൽകാറുണ്ട്, ഉദാഹരണം – TCS, HUL, ITC… ഇതു കൂടാതെ ചില വർഷങ്ങളിൽ ബോണസായി ഓഹരികളും നൽകാറുണ്ട്. ഓഹരികൾ split ചെയ്യുന്നത്,  അതിന്റെ എണ്ണം കൂട്ടുക വഴി നിക്ഷേപകർക്ക് അവരുടെ സമ്പാദ്യം കൂടുവാൻ സഹായിക്കാറുണ്ട്‌. പക്ഷെ ഈ പറഞ്ഞതൊക്കെ വർഷത്തിൽ / വർഷങ്ങളിൽ മാത്രം സംഭവിക്കുന്നതാണ്. എന്നാൽ പരിചയസമ്പന്നരായ ഓഹരി ഉടമകൾക്ക് ഓഹരികളിൽ നിന്നൊരു  മാസാവരുമാനം നേടുവാനും അവസരമുണ്ട്. പക്ഷെ കൃത്യമായ പഠനവും,  അറിവും പരിചയമുള്ള Wealth ഉപദേശകന്റെ മേൽനോട്ടവും ഇതിനനിവാര്യമാണ്

    Sethumadhavan U K, Chairman & Managing Director